കോഴിക്കോട് സ്വകാര്യ ബസ്‌ ഡ്രൈവർക്ക് നേരെ വധശ്രമം ; പ്രതി പിടിയിൽ

police
police

കോഴിക്കോട് : സ്വകാര്യ ബസ്‌ ഡ്രൈവർക്ക് നേരെ വധശ്രമം. കൊയിലാണ്ടി കോട്ടക്കൽ സ്വദേശി എം. നൗഷാദിനുനേരെയാണ് ആക്രമണം ഉണ്ടായത്. ബസിനുള്ളിൽ വെച്ച് ജാക്കി ലിവര്‍ കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ നൗഷാദ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നൗഷാദിനെ ആക്രമിച്ച മറ്റൊരു ബസിലെ ജീവനക്കാരനായ കണ്ണൂര്‍ മമ്പറം കുണ്ടത്തിൽ പികെ ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്വകാര്യ ബസുകളുടെ സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണം. ഇന്നലെ രാവിലെയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിൽ വെച്ച് ആക്രമണം ഉണ്ടായത്. ബസിന്‍റെ സിസിടിവിയിൽ പതിഞ്ഞ ആക്രണത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.

Tags