കോഴിക്കോട് എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

mdma,kannur
mdma,kannur

കോ​ഴി​ക്കോ​ട്: ന​ട​ക്കാ​വ് ച​ക്കോ​ര​ത്തു​കു​ളം ഭാ​ഗ​ത്തു​നി​ന്ന് രാ​സ​ല​ഹ​രി​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ.

ക​ണ്ണൂ​ർ സ്വ​ദേ​ശി വാ​രം ന​ന്ദ​ന​ത്തി​ൽ പി. ​മ​ണി​ക​ണ്ഠ​ൻ (46), കാ​സ​ർ​കോ​ട് കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി നെ​ര​ളാ​ട് ഹൗ​സി​ൽ ബി​ജു മാ​ത്യു (49) എ​ന്നി​വ​രെ​യാ​ണ് സി​റ്റി നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ കെ.​എ. ബോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫും ടൗ​ൺ അ​സി. ക​മീ​ഷ​ണ​ർ അ​ഷ്റ​ഫ് തെ​ങ്ങി​ല​ക്ക​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ന​ട​ക്കാ​വ് പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

കാ​സ​ർ​കോ​ട്ടു​നി​ന്ന് കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് വി​ൽ​പ​ന​ക്കെ​ത്തി​ച്ച 60 ഗ്രാം ​എം.​ഡി.​എം.​എ ഇ​വ​രി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. ന​വം​ബ​റി​ൽ ഡാ​ൻ​സാ​ഫി​ന്റെ 11ാമ​ത്തെ ല​ഹ​രി​വേ​ട്ട​യാ​ണി​ത്.

Tags