കോഴിക്കോട് 100 ലിറ്റർ വാഷുമായി യുവാവ് പിടിയിൽ
arrested

ബാലുശ്ശേരി: ബാലുശ്ശേരി റേഞ്ച് പാർട്ടി കാഞ്ഞിക്കാവ് ഭാഗത്ത് നടത്തിയ പരിശോധനയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തി സൂക്ഷിച്ചുവെച്ച 100 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിക്കാവ് എടയാളി വീട്ടിൽ ഗണേശനെ (51) റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ പി.കെ. ജയപ്രകാശ് അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തു.

പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരിശോധനക്ക് പ്രിവന്റിവ് ഓഫിസർ ടി.പി. ബിജുമോൻ, സി.ഇ.ഒമാരായ നൗഫൽ, നൈജീഷ്, പി. റഷീദ്, ഇ. സുജ, ജോബ്, ഡ്രൈവർ ദിനേശൻ എന്നിവർ പങ്കെടുത്തു.

Share this story