ഷിബിലയുടെ മരണകാരണം കഴുത്തില്‍ ആഴത്തിലേറ്റ മുറിവെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്


ഷിബിലയുടെ ശരീരത്തിൽ 11 മുറിവുകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു
കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ലഹരിക്കടിമയായ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷിബിലയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് ഷിബിലയുടെ മരണത്തിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഷിബിലയുടെ ശരീരത്തിൽ 11 മുറിവുകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇന്നലെ വൈകിട്ടാണ് ഷിബിലയെയും മാതാപിതാക്കളെയും ആക്രമിച്ചതും, ആക്രമണത്തിൽ ഷിബില കൊല്ലപ്പെട്ടതും. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അക്രമിയായ യാസിർ തടയാൻ എത്തിയവർക്ക് നേരെയും കത്തി വീശിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉച്ചയ്ക്ക് ഷിബിലയുടെ വീട്ടിൽ എത്തിയ യാസിർ എസ് എസ് എൽ സി സർട്ടിഫിക്കറ്റ് നൽകിയ ശേഷം മടങ്ങിയിരുന്നു.വൈകിട്ട് വരാമെന്ന് പറഞ്ഞ് പോയ യാസിർ വീട്ടിലെത്തി കൊലപ്പടുത്തുകയായിരുന്നു.

ബാഗിൽ കത്തിയുമായി എത്തിയ യാസിർ പലതവണകളായി ഷിബിലയെ വെട്ടുകയായിരുന്നു. ആക്രമണം തടയാൻ ശ്രമുക്കുമ്പോഴാണ് ഷിബിലയുടെ മാതാപിതാക്കളെ യാസിർ വെട്ടി പരിക്കേൽപ്പിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.