കോഴിക്കോട് ദമ്പതികൾ കഞ്ചാവുമായി പിടിയിലായി


വില്യാപ്പിള്ളി സ്വദേശി അബ്ദുൾ കരീം, റുഖിയ എന്നിവരാണ് പിടിയിലായത്
കോഴിക്കോട് : വടകരയിൽ ദമ്പതികൾ കഞ്ചാവുമായി പിടിയിലായി. ഭർത്താവിന് പിന്നാലെയാണ് ഭാര്യയും പിടിയിലായത്. വില്യാപ്പിള്ളി സ്വദേശി അബ്ദുൾ കരീം, റുഖിയ എന്നിവരാണ് പിടിയിലായത്. അബ്ദുൾ കരീം നിരവധി കേസുകളിലെ പ്രതിയാണ്. വടകരയിൽ നിന്ന് പിടികൂടിയ അബ്ദുൾ കരീമിൽ നിന്നും 10 ഗ്രാം കഞ്ചാവാണ് പൊലീസ് ആദ്യം കണ്ടെടുത്തത്. ഇയാളുടെ ഭാര്യ റുഖിയയിൽ നിന്ന് 25 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
എക്സൈസിന് ലഭിച്ച വിവരത്തിലാണ് വില്യാപ്പിള്ളിയിലെ റുഖിയയുടെ വീട്ടിൽ പരിശോധന നടത്തിയത്. ഇവിടെ നിന്നും 15 ഗ്രാം കഞ്ചാവും തൂക്കാൻ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഈ വീട്ടിൽ കഞ്ചാവ് വിൽപ്പന നടത്താറുണ്ടെന്നും റുഖിയ നേരത്തെ പിടികൂടിയ അബ്ദുൾ കരീമിന്റെ ഭാര്യയാണെന്നും എക്സൈസ് ഉദ്യോഗസ്ഥർക്ക് വ്യക്തമായത്. ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി.
