കോഴിക്കോട് 58 ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്‌സൈസ് പിടികൂടി
Mar 21, 2025, 16:24 IST


താമരശ്ശേരിയിലെ പ്രധാന ലഹരി വില്‍പ്പനക്കാരനാണ് മിര്‍ഷാദ് എന്ന് എക്‌സൈസ് വ്യക്തമാക്കി
കോഴിക്കോട്: 58 ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്‌സൈസ് പിടികൂടി. താമരശ്ശേരി അമ്പായത്തോട് സ്വദേശി പുല്ലുനല വീട്ടില്‍ മിര്‍ഷാദ് എന്ന മസ്താനെയാണ് എക്സൈസ് പിടികൂടിയത്. താമരശ്ശേരിയിലെ പ്രധാന ലഹരി വില്‍പ്പനക്കാരനാണ് മിര്‍ഷാദ് എന്ന് എക്‌സൈസ് വ്യക്തമാക്കി.
കോഴിക്കോട് എംഡിഎംഎ പൊതി വിഴുങ്ങി ചികിത്സയിലിരിക്കെ മരിച്ച ഷാനിദിന്റെ സുഹൃത്താണ് മിര്‍ഷാദെന്നും എക്‌സൈസ് പറഞ്ഞു. നിരവധി എംഡിഎംഎ കേസുകളില്‍ പ്രതിയാണ് മിര്‍ഷാദ്.