കോട്ടയത്ത് മൊ​ബൈ​ൽ ഫോ​ണു​ക​ളും ലാ​പ്ടോ​പ്പു​ക​ളും മോഷ്ടിച്ചയാൾ അറസ്റ്റിൽ

njkmnj

ചി​ങ്ങ​വ​നം: ജി​ല്ല​യി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ മൊ​ബൈ​ൽ ഫോ​ണു​ക​ളും ലാ​പ്ടോ​പ്പു​ക​ളും മോ​ഷ്ടി​ച്ച​യാ​ളെ പി​ടി​കൂ​ടി. കു​റി​ച്ചി തെ​ക്കേ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ബി​നു ത​മ്പി​യെ​യാ​ണ് ചി​ങ്ങ​വ​നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ മു​മ്പും പൊ​ലീ​സ് കേ​സു​ക​ളു​ണ്ട്.

സ്ഥി​ര​മാ​യി വീ​ടു​ക​ളി​ൽ തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ പേ​രി​ൽ ഭി​ക്ഷ​യാ​ചി​ച്ചു ചെ​ല്ലു​ക​യും വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​മാ​റു​മ്പോ​ൾ അ​വി​ടെ​യു​ള്ള ഫോ​ണു​ക​ൾ മോ​ഷ്ടി​ക്കു​ക​യു​മാ​ണ് ഇ​യാ​ളു​ടെ പ​തി​വ്. ചി​ങ്ങ​വ​നം എ​സ്.​എ​ച്ച്.​ഒ ടി.​ആ​ർ. ജി​ജു, എ​സ്.​ഐ എം. ​അ​നീ​ഷ് കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ എ​സ്. സ​തീ​ഷ്, സ​ല​മോ​ൻ, മ​ണി​ക​ണ്ഠ​ൻ, പ്ര​കാ​ശ്, മ​ഹേ​ഷ് മോ​ഹ​ൻ എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​യാ​ളു​ടെ കൈ​യി​ൽ​നി​ന്ന്​ ഏ​ഴു ഫോ​ണും ഒ​രു ഐ​പാ​ഡും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Share this story