കോ​ട്ട​യത്ത് അച്ഛനെയും മകനെയും കാപ്പചുമത്തി നാടുകടത്തി

google news
police jeep

കോ​ട്ട​യം: നി​ര​ന്ത​ര കു​റ്റ​വാ​ളി​ക​ളാ​യ അ​ച്ഛ​നെ​യും മ​ക​നെ​യും കാ​പ്പ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ൽ​നി​ന്ന്​ ആ​റു​മാ​സ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി. കാ​ഞ്ഞി​ര​പ്പ​ള്ളി വ​ണ്ട​ൻ​പാ​റ കു​ന്നേ​ൽ വീ​ട്ടി​ൽ ഷി​ബു (52), ഇ​യാ​ളു​ടെ മ​ക​ൻ അ​രു​ൺ (24) എ​ന്നി​വ​രെ​യാ​ണ് നാ​ടു​ക​ട​ത്തി​യ​ത്.

നി​ര​ന്ത​ര കു​റ്റ​വാ​ളി​ക​ളാ​യ ഇ​വ​ർ​ക്കെ​തി​രെ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. കാ​ഞ്ഞി​ര​പ്പ​ള്ളി, മ​ണി​മ​ല എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ അ​ടി​പി​ടി, കൊ​ല​പാ​ത​ക​ശ്ര​മം, ഭ​വ​ന​ഭേ​ദ​നം,സ്ത്രീ​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് ഇ​രു​വ​രും.

Tags