കോട്ടയത്ത് പ​ള്ളി​പ്പെ​രു​ന്നാ​ളി​നി​ടെ യു​വാ​വി​നെ ആ​ക്ര​മി​ച്ച കേസ് : ഒ​ളി​വി​ലി​രു​ന്ന ര​ണ്ടു​പേ​ർ​കൂ​ടി പി​ടി​യിൽ

google news
bnmj

വാ​ക​ത്താ​നം: പ​ള്ളി​പ്പെ​രു​ന്നാ​ളി​നി​ടെ യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ​പോ​യ ര​ണ്ടു​പേ​രെ​കൂ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ക​ത്താ​നം ഏ​റ​ത്ത് വീ​ട്ടി​ൽ ലി​ബി​ൻ ബാ​ബു (29), ചി​റ​മ​റ്റേ​ൽ വീ​ട്ടി​ൽ മ​നോ​ജ് മോ​ൻ (46) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. സി.​എ​സ്.​ഐ സെ​ന്‍റ്​ ജ​യിം​സ് പ​ള്ളി​പ്പെ​രു​ന്നാ​ൾ ക​ണ്ട് മ​ട​ങ്ങി​യ സി​ജോ ജോ​സ​ഫ് എ​ന്ന യു​വാ​വി​നെ​ ഇ​വ​ർ സം​ഘം​ചേ​ര്‍ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളും സി​ജോ​യും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് പെ​രു​ന്നാ​ൾ ക​ണ്ടു​മ​ട​ങ്ങി​യ സി​ജോ​യെ വ​ടി​വാ​ൾ കൊ​ണ്ട് സം​ഘം​ചേ​ർ​ന്ന് ആ​ക്ര​മി​ച്ച​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ഇ​ത് ത​ട​യാ​ൻ​ചെ​ന്ന യു​വാ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ​യും പ്ര​തി​ക​ൾ ആ​ക്ര​മി​ച്ചു.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ അ​ന്വേ​ഷ​ണ​സം​ഘം കു​പ്ര​സി​ദ്ധ ഗു​ണ്ട​യാ​യ മോ​നു​രാ​ജ്, യ​ദു​കൃ​ഷ്ണ​ൻ, ആ​ന​ന്ദ്.​എ, ജോ​ജോ ജോ​സ​ഫ്, റോ​ഷ​ന്‍ മോ​ൻ, സാ​ബു എ​ന്നി​വ​രു​ള്‍പ്പെ​ടെ അ​ഞ്ചു​പേ​രെ നേ​ര​ത്തേ പി​ടി​കൂ​ടി​യി​രു​ന്നു.

Tags