വാകത്താനത്ത് ബാറില്‍ എയര്‍ഗണ്‍ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി അറസ്റ്റില്‍

police


കോട്ടയം: വാകത്താനത്ത് ബാറില്‍ എയര്‍ഗണ്‍ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി അറസ്റ്റില്‍. വാകത്താനം സ്വദേശി സരുണ്‍ സലീയാണ് അറസ്റ്റിലായത്. ഞാലിയക്കുഴി എമറാള്‍ഡ് ബാറിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സലീ എയര്‍ഗണ്‍ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇയാള്‍ മുന്‍പും നിരവധി ക്രിമിനല്‍ കേസുകളല്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി  റിമാന്റ് ചെയ്തു.

Share this story