കോട്ടയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ

google news
pocso

കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ പുറന്തോട്ടത്തിൽ വീട്ടിൽ സെർഫിൻ വിൽഫ്രഡിനെയാണ് (22) കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രേമംനടിച്ച് ഒന്നരവർഷക്കാലമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

പെൺകുട്ടിയുടെ നഗ്ന വിഡിയോകളും ഫോട്ടോകളും കൈക്കലാക്കിയതിനുശേഷം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

പെൺകുട്ടി കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതി ഒളിവിൽ പോകുകയായിരുന്നു. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപവത്കരിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

വൈക്കം ഡിവൈ.എസ്.പി എ.ജെ. തോമസ്, കടുത്തുരുത്തി എസ്.എച്ച്.ഒ സജീവ് ചെറിയാൻ, എസ്.ഐ വിപിൻ ചന്ദ്രൻ, എ.എസ്.ഐ റോജിമോൻ, സി.പി.ഒമാരായ പ്രശാന്ത്, സുനിൽകുമാർ, സജയൻ, റിജോ വർഗീസ്, എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

Tags