കോട്ടയത്ത് കഞ്ചാവുമായി യുവാക്കൾ പിടിയില്‍

google news
arrest

പാലാ : വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാക്കൾ പിടിയില്‍. പാലാ കോരുത്തോട് ആലഞ്ചേരി വീട്ടിൽ അരുൺ ജോണി (22), എരുമേലി കരക്കാട്ട് കുന്നേൽ വീട്ടിൽ അക്ഷയ് ഫ്രാൻസിസ് (22) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.

ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ലഹരിവസ്തുക്കളുടെ വില്‍പന തടയുന്നതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പാലാ ടൗണിൽ കോളജ് വിദ്യാർഥികള്‍ക്ക് വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്. വരും ദിവസങ്ങളിലും കഞ്ചാവിന്‍റെ വിൽപന തടയുന്നതിന്‍റെ ഭാഗമായി പരിശോധന ശക്തമാക്കുമെന്ന് ജില്ല പൊലീസ് മേധാവി കെ.കാർത്തിക് അറിയിച്ചു.

പാലാ എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, സി.പി.ഒമാരായ ജസ്റ്റിൻ, അരുൺ സി.എം, രാഹുൽ, മഹേഷ്, സുമീഷ് മക്മില്ലൻ, ജോഷി മാത്യു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags