കോട്ടയത്ത് പ​ള്ളി​പ്പെ​രു​ന്നാ​ളി​നി​ടെ യു​വാ​വി​നെ ആ​ക്ര​മി​ച്ച കേസ് : കു​പ്ര​സി​ദ്ധ ഗു​ണ്ട അ​ട​ക്കം അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ

google news
arrest

കോ​ട്ട​യം: പ​ള്ളി​പ്പെ​രു​ന്നാ​ളി​നി​ടെ യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ കു​പ്ര​സി​ദ്ധ ഗു​ണ്ട മോ​നു​രാ​ജ് ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ. പൊ​ങ്ങ​ന്താ​നം ശാ​ന്തി​ന​ഗ​ർ കോ​ള​നി ഭാ​ഗ​ത്ത് മു​ള്ള​നി​ള​ക്ക​ൽ വീ​ട്ടി​ൽ മോ​നു​രാ​ജ് പ്രേം (29), ​വാ​ക​ത്താ​നം ആ​ശാ​രി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ യ​ദു​കൃ​ഷ്ണ​ൻ (27), വാ​ക​ത്താ​നം ചി​റ​മാ​ട്ടേ​ൽ വീ​ട്ടി​ൽ എ. ​ആ​ന​ന്ദ് (20), വാ​ക​ത്താ​നം കോ​ട്ട​പ്പു​റം വീ​ട്ടി​ൽ ജോ​ജോ ജോ​സ​ഫ് (20), വാ​ക​ത്താ​നം പ​ള്ളി​ക്കു​ന്ന് വീ​ട്ടി​ൽ റോ​ഷ​ന്‍ മോ​ൻ സാ​ബു (20) എ​ന്നി​വ​രെ​യാ​ണ് വാ​ക​ത്താ​നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. സെ​ന്‍റ്​ ജ​യിം​സ് സി.​എ​സ്.​ഐ പ​ള്ളി​യി​ലെ പെ​രു​ന്നാ​ൾ ക​ണ്ട​ശേ​ഷം മ​ട​ങ്ങി​യ സി​ജോ ജോ​സ​ഫ് എ​ന്ന​യാ​ളെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. പെ​രു​ന്നാ​ളി​നി​ടെ പ്ര​തി​ക​ളും ഇ​യാ​ളും ത​മ്മി​ൽ വാ​ക്ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​ക​ൾ പെ​രു​ന്നാ​ൾ ക​ണ്ടു മ​ട​ങ്ങി​യ സി​ജോ ജോ​സ​ഫി​നെ സം​ഘം ചേ​ർ​ന്ന് വ​ടി​വാ​ളി​ന്​ ആ​ക്ര​മി​ച്ച​ത്. ഇ​ത് ത​ട​യാ​ൻ ശ്ര​മി​ച്ച സി​ജോ​യു​ടെ സു​ഹൃ​ത്തു​ക്ക​ളെ​യും ആ​ക്ര​മി​ച്ചി​രു​ന്നു.

പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ മോ​നു രാ​ജി​ന് കോ​ട്ട​യം ജി​ല്ല​യി​ലെ വാ​ക​ത്താ​നം, കോ​ട്ട​യം ഈ​സ്റ്റ്, അ​യ​ർ​ക്കു​ന്നം, ഗാ​ന്ധി​ന​ഗ​ർ, ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ത​ല​ശ്ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി വ​ധ​ശ്ര​മം, അ​ടി​പി​ടി, മോ​ഷ​ണം, ക​ഞ്ചാ​വ് തു​ട​ങ്ങി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. വാ​ക​ത്താ​നം സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ ടി.​എ​സ്. റെ​നീ​ഷ് , എ​സ്.​ഐ അ​നി​ൽ​കു​മാ​ർ, എ.​എ​സ്.​ഐ കെ.​എ​സ്. സു​നി​ൽ, സി.​പി.​ഒ​മാ​രാ​യ ലാ​ൽ ച​ന്ദ്ര​ൻ, ബി​ജു എ​ബ്ര​ഹാം, ശ്രീ​ജി​ത്, ലൈ​ജു, നി​യാ​സ്, എ​ൻ.​ജെ. സെ​ബാ​സ്റ്റ്യ​ൻ, പി.​പി. സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ പ്ര​തി​ക​​ളെ പി​ടി​കൂ​ടി​യ​ത്.

Tags