കോന്നിയില്‍ വാറ്റും കോടയുമായി എസ്റ്റേറ്റ് മാനേജര്‍ അറസ്റ്റില്‍

excise1
excise1

പത്തനംതിട്ട: കോന്നി കുമ്പഴ എസ്റ്റേറ്റില്‍ വട്ടത്തറ ഡിവിഷനില്‍ എക്‌സൈസ് സിഐയും സംഘവും നടത്തിയ റെയ്ഡില്‍ വാറ്റും കോടയുമായി എസ്റ്റേറ്റ് മാനേജര്‍ അറസ്റ്റില്‍. മലയാലപ്പുഴ സ്വദേശി സജി കെ എസ് ആണ് അറസ്റ്റിലായത്. 198 ലിറ്റര്‍ കോടയും ചാരായവുമാണ് പിടിച്ചെടുത്തത്.

മാനേജരുടെ ക്വാട്ടേഴ്‌സില്‍ സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും ആദ്യം കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സമീപത്തെ പറമ്പില്‍ കുഴിച്ചിട്ടിരുന്ന കോടയും എട്ട് ലിറ്റര്‍ ചാരായവും പിടികൂടി.

ഗ്യാസ് സിലിണ്ടര്‍ അടക്കം ഉപകരണങ്ങളും കണ്ടെടുത്തു. കൂട്ടുപ്രതികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്ന് എക്‌സൈസ് അറിയിച്ചു.

Tags