കൊല്ലത്ത് ഭാര്യയെ ആക്രമിച്ച് പരിക്കേല്പിച്ച പ്രതി പിടിയില്‍
കൊല്ലം: ഭാര്യയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിൽ പ്രതി പിടിയിൽ. കൊല്ലം, മതിലില്‍, കല്ലുകട പുതുവല്‍ ടൈറ്റസ് (38) ആണ് പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്. ടൈറ്റസ് സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഭാര്യയെ തടഞ്ഞ് നിര്‍ത്തി ആക്രമിച്ചതായാണ് കേസ്.
ഏറെനാളായി പിണങ്ങി കഴിയുന്ന ഇരുവരും തമ്മിലുള്ള വിവാഹമോചന കേസ് കുടുംബകോടതിയില്‍ നടക്കുകയാണ്. യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പള്ളിത്തോട്ടം ഇന്‍സ്പെക്ടര്‍ ഷെഫീക്കിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഹരി, കൃഷണകുമാര്‍, എസ്.സി.പി.ഒമാരായ തോമസ്, ശ്രീജിത്ത്, സി.പി.ഒമാരായ സാജന്, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.