കൊല്ലത്ത് നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ

arrest8
arrest8

അ​ഞ്ച​ൽ : സ​മൂ​ഹ​മാ​ധ്യ​മം​വ​ഴി സ്ത്രീ​ക​ളു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ച് പ​ണ​വും സ്വ​ർ​ണ​വും കൈ​ക്ക​ലാ​ക്കു​ക​യും ലൈം​ഗി​ക ചൂ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത​യാ​ളെ അ​ഞ്ച​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം അ​ണ്ടൂ​ർ​ക്കോ​ണം ആ​മി​ന മ​ൻ​സി​ലി​ൽ മി​ഥു​ൻ ഷാ (​നൗ​ഫ​ൽ -29) ആ​ണ് പി​ടി​യി​ലാ​യ​ത്.

അ​ഞ്ച​ൽ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള യു​വ​തി​യു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും പ​രാ​തി​യെ​തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. അ​ഞ്ച​ൽ എ​സ്.​എ​ച്ച്.​ഒ ഹ​രീ​ഷ്, എ​സ്.​ഐ പ്ര​ജീ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ കൊ​ട്ടാ​ര​ക്ക​ര​യി​ൽ​നി​ന്നാ​ണ്​ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വ്യാ​ജ പ്രൊ​ഫൈ​ൽ ഉ​ണ്ടാ​ക്കി തെ​റ്റി​ധ​രി​പ്പി​ച്ചാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പു ന​ട​ത്തി​വ​ന്ന​ത്. വി​ദേ​ശ​ത്ത് ഭ​ർ​ത്താ​ക്ക​ന്മാ​രു​ള്ള സ്ത്രീ​ക​ളു​മാ​യി ഇ​യാ​ൾ പ​രി​ച​യ​പ്പെ​ടു​ക​യും പ​ണ​വും സ്വ​ർ​ണ​വും കൈ​ക്ക​ലാ​ക്കു​ക​യും ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

കൂ​ടാ​തെ മോ​ർ​ഫ് ചെ​യ്ത ന​ഗ്ന​ചി​ത്ര​ങ്ങ​ളും കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത്ത​രം ക​ബ​ളി​പ്പി​ക്ക​ലി​ലൂ​ടെ 3,80,000 രൂ​പ​യും നാ​ല് പ​വ​ൻ സ്വ​ർ​ണ​വും ന​ഷ്ട​പ്പെ​ട്ട യു​വ​തി​യും ബ​ന്ധു​ക്ക​ളും ഏ​താ​നും ദി​വ​സം മു​മ്പ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags