കൊല്ലത്ത് എട്ട് വയസ്സുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളലേൽപിച്ച പിതൃസഹോദരൻ അറസ്റ്റിൽ

crime

അ​ഞ്ച​ൽ: മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ ച​ട്ടു​കം പ​ഴു​പ്പി​ച്ച്​ തു​ട​ക്ക്​ പൊ​ള്ള​ലേ​ൽ​പി​ച്ച പി​തൃ​സ​ഹോ​ദ​ര​നെ ഏ​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഏ​രൂ​ർ പു​ഞ്ചി​രി​മു​ക്ക്​ സ്വ​ദേ​ശി വി​നോ​ദാ​ണ്​ (32) പി​ടി​യി​ലാ​യ​ത്. കു​റ​ച്ചു​ദി​വ​സ​മാ​യി സ്കൂ​ളി​ലെ​ത്താ​തി​രു​ന്ന കു​ട്ടി ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​യ​പ്പോ​ൾ ഇ​രി​ക്കാ​ന്‍ പ്ര​യാ​സ​പ്പെ​ടു​ന്ന​ത്​ ക​ണ്ട്​ മ​റ്റു കു​ട്ടി​ക​ള്‍ അ​ധ്യാ​പ​ക​രെ വി​വ​ര​മ​റി​യി​ച്ചു. അ​ധ്യാ​പ​ക​ർ കു​ട്ടി​യെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് തു​ട​ക്കേ​റ്റ പൊ​ള്ള​ല്‍ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

വി​വ​രം അ​ന്വേ​ഷി​ച്ച​പ്പോ​ൾ പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​ർ കാ​ണി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ പി​താ​വി​ന്‍റെ അ​നു​ജ​ൻ ച​ട്ടു​കം പ​ഴു​പ്പി​ച്ച്​ തു​ട​യി​ൽ വെ​ച്ച​താ​യി കു​ട്ടി പ​റ​ഞ്ഞു. ഇ​ക്കാ​ര്യം അ​ധ്യാ​പ​ക​ർ ഏ​രൂ​ര്‍ പൊ​ലീ​സി​നെ​യും ചൈ​ല്‍ഡ് ലൈ​ന്‍ അ​ധി​കൃ​ത​രെ​യും അ​റി​യി​ച്ചു. പൊ​ലീ​സ്​ ആ​ദ്യം കേ​സെ​ടു​ക്കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. അ​ടു​ത്ത ദി​വ​സം കു​ട്ടി സ്കൂ​ളി​ലെ​ത്താ​ത്ത​തി​നെ​തു​ട​ർ​ന്ന്​ സ്കൂ​ൾ അ​ധി​കൃ​ത​ർ സ്റ്റേ​ഷ​നി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് കേ​സെ​ടു​ത്തി​ല്ലെ​ന്ന വി​വ​രം മ​ന​സ്സി​ലാ​യ​ത്.

സ്കൂ​ൾ അ​ധി​കൃ​ത​ർ പു​ന​ലൂ​ര്‍ ഡി​വൈ.​എ​സ്.​പി ബി. ​വി​നോ​ദി​നെ ബ​ന്ധ​പ്പെ​ട്ടു. ഡി​വൈ.​എ​സ്.​പി കു​ട്ടി​യി​ല്‍നി​ന്നും അ​ധ്യാ​പ​ക​രി​ൽ​നി​ന്നും വി​വ​രം ശേ​ഖ​രി​ക്കു​ക​യും കേ​സെ​ടു​ക്കാ​ന്‍ ഏ​രൂ​ര്‍ പൊ​ലീ​സി​ന് നി​ർ​ദേ​ശം നി​ൽ​കു​ക​യും ചെ​യ്തു. ഇ​തി​നെ​തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Share this story