കൊച്ചിയിൽ ചാത്തൻസേവയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച ജ്യോത്സ്യൻ അറസ്റ്റിൽ

prabath
prabath

കൊച്ചി: ചാത്തൻസേവയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച ജ്യോത്സ്യൻ അറസ്റ്റിൽ. തൃശൂർ സ്വദേശി പ്രഭാദിനെയാണ് വീട്ടമ്മയുടെ പരാതിയിൽ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. പൂജ നടത്താൻ വിളിച്ചു വരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

സമൂഹമാധ്യമത്തിൽ വന്ന പരസ്യം കണ്ടാണ് വീട്ടമ്മ ജ്യോത്സ്യനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനായി സമീപിക്കുകയായിരുന്നു. പൂജ നടത്താൻ കൊച്ചിലെ വെണ്ണലയിലേക്ക് ഇയാൾ വീട്ടമ്മയെ ക്ഷണിച്ചു. കഴിഞ്ഞ ജൂണിൽ നടന്ന പൂജക്കിടെ ജ്യോത്സ്യൻ ബലാത്സംഗം ചെയ്തു എന്നാണ് വീട്ടമ്മയുടെ പരാതി.

പിന്നീട് തൃശൂരിൽ വെച്ചും പീഡിപ്പിച്ചു. ആദ്യ പൂജക്ക് ഫലം ലഭിക്കാത്തതിൽ ഒരു പൂജകൂടി നടത്തണമെന്നായിരുന്നു ജോത്സ്യൻ പറഞ്ഞത്. പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നായിരുന്നു ഇയാളുടെ ഭീഷണി. തുടർന്നാണ് വീട്ടമ്മ പൊലീസിനെ സമീപിച്ചത്.

Tags