കൊച്ചിയിൽ എം.ഡി.എം.എയുമായി യു​വാ​വ് പിടിയിൽ

 MDMA

കൊ​ച്ചി : രാ​സ ല​ഹ​രി​യു​മാ​യി യു​വാ​വ് എ​ക്സൈ​സി‍െൻറ പി​ടി​യി​ൽ. ഫോ​ർ​ട്ട്കൊ​ച്ചി സെ​ന്‍റ്​ ജോ​ൺ പാ​ട്ടം ഫി​ഷ​ർ​മെ​ൻ കോ​ള​നി​യി​ൽ പു​ന്ന​ക്ക​ൽ വീ​ട്ടി​ൽ ജി​തി​നെ​യാ​ണ് (23) മ​ട്ടാ​ഞ്ചേ​രി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​എ​സ്. പ്ര​ദീ​പി‍െൻറ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഫോ​ർ​ട്ട്കൊ​ച്ചി ഭാ​ഗ​ത്ത് എ​ക്സൈ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളി​ൽ​നി​ന്ന് 2.6 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഒ​രു ഗ്രാ​മി​ന് ഏ​ക​ദേ​ശം 4000 രൂ​പ മു​ത​ൽ 6000 രൂ​പ നി​ര​ക്കി​ലാ​ണ് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു. പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ കെ.​കെ അ​രു​ൺ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി​മ​ൽ​രാ​ജ്, പ്ര​ദീ​പ് വി.​ഡി എ​ന്നി​വ​ർ പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Share this story