ഗുണ്ടാ നിയമപ്രകാരം നാടുകടത്തിയയാൾ വീട്ടിലെത്തി ; പിടിയിലായി

google news
arrest

കിഴക്കേകല്ലട : ഗുണ്ടാ നിയമപ്രകാരം നാടുകടത്തിയ ആൾ നാട്ടിൽ എത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്തു. കിഴക്കേകല്ലട ജയന്തി കോളനിയിൽ പഴയാർ സച്ചിൻ നിവാസിൽ സൗരവ് (21) ആണ് അറസ്റ്റിലായത്.

2019 ജനുവരിയിൽ വീടുകയറി ആക്രമിച്ച് വീട്ടമ്മയെയും ഭർത്താവിനെയും മർദിച്ച കേസ്, 2020 മാർച്ചിൽ കഞ്ചാവ് വിതരണം നടത്തിയത് ചോദ്യംചെയ്ത പൊതുപ്രവർത്തകനെ ഗുരുതരമായി പരിക്കേൽപിക്കൽ, 2022 മാർച്ചിൽ അയൽവാസിയെ വീട്ടിൽ കയറി മർദിച്ചത്, 2022 ജൂണിൽ വഴിയാത്രക്കാരനെ കൂട്ടാളികളുമായി ചേർന്ന് മർദിക്കൽ എന്നീ കേസുകളിൽ പ്രതിയാണ്.

നല്ലനടപ്പിനായി കൊല്ലം അർ.ഡി.ഒ മുമ്പാകെ ബോണ്ടും വെച്ചിരുന്നു. ഇയാളുടെ പ്രവൃത്തി പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്നുവെന്നും അക്രമങ്ങൾ തടയാൻ ഇയാളെ നാടുകടത്തണമെന്നും ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്. ഷെരീഫ് ജില്ല പൊലീസ് മേധാവി മുഖേന റിപ്പോർട്ട്‌ സമർപ്പിച്ചിരുന്നു.

തിരുവനന്തപുരം റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ആർ. നിശാന്തിനി സൗരവ് ജില്ലയിൽ പ്രവേശിക്കുന്നത് നിരോധിച്ച് ഉത്തരവായിരുന്നു.

ജില്ലക്ക് പുറത്തായിരുന്ന ഇയാൾ ഉത്തരവ് ലംഘിച്ച് കല്ലടയിലെ വീട്ടിലെത്തിയ വിവരം പൊലീസിന് ലഭിച്ചതിനെ തുടർന്ന് ഈസ്റ്റ്‌ കല്ലട എസ്.ഐ അനീഷിന്‍റെ ന്വേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസിനെ കണ്ടു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
 

Tags