കിളിമാനൂരിൽ വീട്ടിൽ അതിക്രമിച്ചുകയറി കാർ കത്തിച്ച കേസിൽ അമ്മയും മകനും അറസ്റ്റിൽ
കിളിമാനൂർ: വീട്ടിൽ അതിക്രമിച്ചു കയറി കാർ കത്തിച്ച കേസിൽ മകനും മാതാവും അറസ്റ്റിലായി. കഴിഞ്ഞ നവംബർ 11ന് ആലംകോട് ഹൈസ്കൂളിനു സമീപം ദാറുൽ ഹുദ വീട്ടിൽ സഫറു ദ്ദീന്റെ വീട്ടിലെ കാർ കത്തിച്ച കേസിലെ പ്രതികളെയാണ് നഗരൂർ പൊലീ സ് പിടികൂടിയത്. വീട്ടുടമസ്ഥന്റെ മകളുടെ സഹപാഠിയും മാതാവുമാണ് പൊലീസ് പിടിയിലായത്.
മാതാവിന് ഒപ്പം ഇരുചക്ര വാഹനത്തിൽ എത്തിയാണ് കാർ കത്തിച്ചതെന്നാണ് കേസ്. കെടുത്താൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥിനിയുടെ പിതാവിനും പൊള്ളലേറ്റിരുന്നു.
ഇതിനുമുമ്പും ഇവർ ഈ വീട്ടിലെത്തി വിദ്യാർഥിനിയുടെ മാതാവിനെ ആക്രമിച്ചതിന് നഗരൂർ പൊലീസ് കേസെടുത്തിരുന്നു. സമീപത്തെ സി.സി.ടിവി ദൃശ്യങ്ങളിൽ നിന്നുമാണ് പ്രതികളെ കണ്ടെത്താൻ കഴിഞ്ഞത്. ആറ്റിങ്ങൽ ഡിവൈ. എസ്.പിയുടെ നിർദ്ദേശപ്രകാരം നഗരൂർ എസ്.എച്ച്.ഒ അജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മാതാവിനെ ആറ്റിങ്ങൽ കോടതിയിലും മകനെ ജുവനൈൽ കോടതിയിലും ഹാജരാക്കി.