കഴക്കൂട്ടത്ത് യുവാവ് മയക്കുമരുന്നുമായി പിടിയിൽ

mdma,kannur
mdma,kannur
ക​ഴ​ക്കൂ​ട്ടം: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം ത​മ്പാ​നൂ​ർ ഫ​യ​ർ​സ്റ്റേ​ഷ​ൻ റോ​ഡ് കീ​ഴേ പു​ളി​ക്ക​ൽ വീ​ട്ടി​ൽ വി​ഷ്ണു എ​സ്. കു​മാ​ർ (24) ആ​ണ് പി​ടി​യി​ലാ​യ​ത്.
ബം​ഗ​ളു​രു​വി​ൽ നി​ന്ന് വാ​ങ്ങി ക​ച്ച​വ​ട​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന​താ​ണ് എം.​ഡി.​എം.​എ. 10 ഗ്രാം ​എം.​ഡി.​എം.​എ ഇ​യാ​ളി​ൽ നി​ന്നു ക​ണ്ടെ​ത്തി. ബം​ഗ​ളു​രു-​ക​ന്യാ​കു​മാ​രി എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ ക​ഴ​ക്കൂ​ട്ടം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ന്നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്. 
പ​വ​ർ ബാ​ങ്കി​നു​ള്ളി​ൽ ര​ണ്ട്​ ക​വ​റു​ക​ളി​ലാ​യാ​ണ് സി​ന്ത​റ്റി​ക് ല​ഹ​രി ഒ​ളി​പ്പി​ച്ചു​വെ​ച്ചി​രു​ന്ന​ത്. അ​ടി​പി​ടി കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രു​ന്ന ഇ​യാ​ൾ ആ​ദ്യ​മാ​ണ് ല​ഹ​രി​ക്കേ​സി​ൽ പി​ടി​യി​ലാ​കു​ന്ന​ത്.

Tags