കായംകുളത്ത് ഹോട്ടൽ ജീവനക്കാരനെ കൊല്ലാൻ ശ്രമിച്ച ഗുണ്ട ഉൾപ്പെടെ അറസ്റ്റിൽ

arrest1

കാ​യം​കു​ളം: എ​രു​വ ഒ​റ്റ​ത്തെ​ങ്ങ് ജ​ങ്ഷ​ന് സ​മീ​പം ഹോ​ട്ട​ൽ ജോ​ലി​ക്കാ​ര​നാ​യ യു​വാ​വി​നെ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യ​ശേ​ഷം വെ​ള്ള​ത്തി​ൽ മു​ക്കി കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ കു​പ്ര​സി​ദ്ധ ഗു​ണ്ട ഉ​ൾ​പ്പെ​ടെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ.

പ​ത്തി​യൂ​ർ എ​രു​വ കി​ഴ​ക്ക് പു​ല്ലം​പ്ലാ​വി​ൽ ചെ​മ്പ​ക നി​വാ​സ് വീ​ട്ടി​ൽ ചി​ന്തു എ​ന്ന അ​മ​ൽ (23), പ​ത്തി​യൂ​ർ കി​ഴ​ക്ക് മു​റി​യി​ൽ കൊ​ല്ലാ​ശ്ശേ​രി ത​റ​യി​ൽ വീ​ട്ടി​ൽ രാ​ഹു​ൽ (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഈ ​കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യ പ​ത്തി​യൂ​ർ എ​രു​വ മു​റി​യി​ൽ കൊ​ച്ചു​ക​ളീ​ക്ക​ൽ വീ​ട്ടി​ൽ രാ​ജേ​ഷി​നെ (32) നേ​ര​ത്തേ പി​ടി​കൂ​ടി​യി​രു​ന്നു. സ്ഥ​ല​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. മൂ​ന്നാം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത് അ​റി​ഞ്ഞ് ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​യി​രു​ന്നു. തു​ട​ർ​ന്ന്, തൃ​ശൂ​ർ കൊ​ട​ക​ര ഭാ​ഗ​ത്തു​നി​ന്നാ​ണ്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഒ​ന്നാം പ്ര​തി​യാ​യ അ​മ​ൽ, കൊ​ല​പാ​ത​ക​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ലും ര​ണ്ടാം പ്ര​തി​യാ​യ രാ​ഹു​ൽ നി​ര​വ​ധി അ​ടി​പി​ടി​ക്കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്.

അ​മ​ലി​നെ ഗു​ണ്ട​നി​യ​മ​പ്ര​കാ​രം ഒ​രു വ​ർ​ഷ​ത്തേ​ക്ക് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ൽ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​ഉ​ത്ത​ര​വി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് ഇ​യാ​ൾ വീ​ണ്ടും കാ​യം​കു​ളം പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കൊ​ല​പാ​ത​ക​ശ്ര​മ​ക്കേ​സി​ൽ പ്ര​തി​യാ​യ​ത്. റെ​യി​ൽ​വേ ജ​ങ്ഷ​നി​ലെ താ​മ​സ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ ക​ണ്ണ​മ്പ​ള്ളി ഭാ​ഗം അ​മ്പ​നാ​ട്ട് പ​ടീ​റ്റ​തി​ൽ ഫി​ർ​ദൗ​സി​ൽ ഉ​വൈ​സി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ക​ഴി​ഞ്ഞ മൂ​ന്നി​ന് രാ​ത്രി എ​ട്ടോ​െ​ട എ​രു​വ ക്ഷേ​ത്ര​ത്തി​ന് കി​ഴ​ക്ക് ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. ഡെ​ലി​വ​റി ബോ​യി​യാ​യ ഉ​വൈ​സ് പാ​ർ​സ​ലു​മാ​യി ബൈ​ക്കി​ൽ പോ​കു​ന്ന​തി​നി​ടെ ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​ർ​ന്ന സം​ഘം സ​മീ​പ​ത്തെ വ​യ​ലി​ലെ വെ​ള്ള​ത്തി​ലേ​ക്ക് ത​ള്ളി​യി​ട്ട് അ​പാ​യ​പ്പെ​ടു​ത്താ​നും ശ്ര​മി​ച്ചു. 6200 രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​ത്.

Share this story