കാസർ​ഗോഡ് പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് നാലുപേർക്ക് വെട്ടേറ്റു

kasargod stab
kasargod stab

വധശ്രമത്തിന് വിദ്യനഗർ പൊലീസ് കേസെടുത്തു. മൂന്നു പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്തുവരികയാണ്.

കാസർ​ഗോഡ് :  നാലാംമൈലിൽ വീടിന് സമീപത്ത് പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് നാലുപേർക്ക് വെട്ടേറ്റു. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. നാലാം മൈലിലെ ഇബ്രാഹിം സൈനുദ്ദീൻ, മകൻ ഫവാസ്, ബന്ധുക്കളായ റസാഖ്, മുൻഷീദ് എന്നിവർക്കാണ് വെട്ടേറ്റത്. കണ്ണിൽ പെപ്പർ സ്പേ അടിച്ച ശേഷം ഫവാസിനെ ആക്രമികൾ കുത്തി വീഴ്ത്തുകയായിരുന്നു.

അയൽവാസിയുടെ വീട്ടിൽ രണ്ടംഗസംഘം പടക്കം പൊട്ടിച്ചത് ഫവാസ് ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായ സംഘം തിളച്ച ചായ ഫവാസിന്റെ മുഖത്തൊഴിച്ചു. തുടർന്ന്  ഇബ്രാഹിം എത്തി മകനെ വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ വാഹനം തടഞ്ഞു നിർത്തി പത്തംഗ സംഘം ആക്രമിക്കുകയായിരുന്നു. വധശ്രമത്തിന് വിദ്യനഗർ പൊലീസ് കേസെടുത്തു. മൂന്നു പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്തുവരികയാണ്.
 

Tags