ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കര്‍ണാടക സ്വദേശിയായ യുവാവ് അറസ്റ്റില്‍

google news
arrest1

 
കണ്ണൂര്‍: തലശേരി റെയില്‍വെ സ്‌റ്റേഷന്‍ സമീപത്തു നിന്നും  ഭിന്ന ശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തലശേരി ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്ത കര്‍ണാടക സ്വദേശിയായ യുവാവിനെ തലശേരി പോക്‌സോ കോടതിറിമാന്‍ഡ് ചെയ്തു. കര്‍ണാടക സ്വദേശി അമല്‍ബാബുവാണ് റിമാന്‍ഡിലായത്.  

ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ തലശേരി റെയില്‍വെ സ്‌റ്റേഷനു സമീപത്തു നിന്നാണ് ഇയാള്‍ പീഡിപ്പിച്ചത്. തലശേരി  റെയില്‍വെ സ്‌റ്റേഷനു സമീപത്തു നിന്നും പെണ്‍കുട്ടി ബഹളംവയ്ക്കുന്നതു കണ്ട യാത്രക്കാര്‍ പൊലിസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ്‌ചൊവ്വാഴ്ച്ച രാത്രി എട്ടുമണിയോടെ പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇതിനു ശേഷം പെണ്‍കുട്ടിയുടെ മൊഴിയെടുത്തതിനു ശേഷമാണ് ബുധനാഴ്ച്ച രാവിലെ പത്തുമണിക്ക് അറസ്റ്റു രേഖപ്പെടുത്തിയത്.

Tags