കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കടത്തിയ 20.5 ലക്ഷവുമായി അറസ്റ്റില്‍
crime

മഞ്ചേശ്വരം: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കടത്തിയ 20,50,000 രൂപ കുഴല്‍പണവുമായി തൃശൂർ സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. തൃശൂർ കോർപറേഷനിൽ കലത്തോട് മോർ ഹൗസിൽ പി. സന്തോഷ് (42) ആണ് അറസ്റ്റിലായത്.

ബുധനാഴ്ച രാവിലെ 10ന് മംഗളൂരുവില്‍നിന്ന് കാസര്‍കോട്ട് ഭാഗത്തേക്ക് വരുകയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് പരിശോധിച്ചപ്പോഴാണ് സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ പണം കണ്ടെത്തിയത്. തൃശൂരിലേക്ക് സ്ഥലം വാങ്ങാൻ കൊണ്ടുപോവുകയായിരുന്നു പണമെന്നാണ് സന്തോഷിന്റെ മൊഴി.

പ്രതിയെയും പണവും മഞ്ചേശ്വരം പൊലീസിന് കൈമാറി. പരിശോധനക്ക് എക്സൈസ് ഇൻസ്പക്ടർ എം.പി. പ്രമോദ്, പ്രിവന്റിവ് ഓഫിസർമാരായ കെ. ഗോപി, സിവിൽ എക്സൈസ് ഓഫിസർമാരായ എം. ഹമീദ്, കെ. അഭിലാഷ് എന്നിവർ നേതൃത്വം നൽകി.

Share this story