നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

arrest

തി​രൂ​ർ: ജി​ല്ല​യി​ലെ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ വ​ധ​ശ്ര​മം, മോ​ഷ​ണം, മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന തു​ട​ങ്ങി​യ ഒ​മ്പ​ത് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ തൃ​പ്ര​ങ്ങോ​ട് സ്വ​ദേ​ശി​യെ കാ​പ്പ നി​യ​മം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു.

തൃ​പ്ര​ങ്ങോ​ട് കോ​ലു​പാ​ലം ഉ​ള്ളാ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ജ്മ​ലി​നെ​യാ​ണ് (24) തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ജ്മ​ലി​നെ​തി​രെ ക​ൽ​പ​ക​ഞ്ചേ​രി, തി​രൂ​ർ എ​ന്നീ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി മാ​ര​ക മ​യ​ക്കു​മ​രു​ന്നു​ക​ൾ കൈ​വ​ശം വെ​ച്ച​തി​നും വ​ധ​ശ്ര​മം അ​ട​ക്ക​മു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്ത​തി​നും എ​ട്ടോ​ളം കേ​സു​ക​ളും ഒ​രു മോ​ഷ​ണ കേ​സും നി​ല​വി​ലു​ണ്ട്.

അ​വ​സാ​ന​മാ​യി തി​രൂ​ർ പൊ​ലീ​സ് 1.87 ഗ്രാം ​എം.​ഡി.​എം.​എ പ്ര​തി​യി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ജി​ല്ല​യി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സു​ജി​ത്ത് ദാ​സ് അ​റി​യി​ച്ചു.

Share this story