കാഞ്ഞങ്ങാട് ഇൻസ്റ്റഗ്രാം വഴി വിദ്യാർഥികൾക്ക് ഇ –സിഗരറ്റ് വിൽപന നടത്തിയ യുവാവ്​ അറസ്റ്റിൽ

e cigarette
e cigarette

കാ​ഞ്ഞ​ങ്ങാ​ട്: ഓ​ൺ​ലൈ​ൻ വ​ഴി കു​ട്ടി​ക​ൾ​ക്ക് ഇ – ​സി​ഗ​ര​റ്റ് വി​ൽ​പ​ന ന​ട​ത്തു​ന്ന യു​വാ​വി​നെ നാ​ട്ടു​കാ​ർ ത​ന്ത്ര​പൂ​ർ​വം വി​ളി​ച്ചു​വ​രു​ത്തി പൊ​ലീ​സി​ന് കൈ​മാ​റി. ബേ​ക്ക​ൽ സ്വ​ദേ​ശി ജാ​ഫ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്. കു​ട്ടി​ക​ൾ വീ​ട്ടി​ൽ​നി​ന്ന്​ നി​ര​ന്ത​രം പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​തോ​ടെ നാ​ട്ടു​കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ചെ​റി​യ കു​ട്ടി​ക​ൾ വ​രെ ഇ –​സി​ഗ​ര​റ്റ് ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് വി​വ​ര​മ​റി​യു​ന്ന​ത്.

അ​ഞ്ചു​മു​ത​ൽ എ​ട്ടാം ക്ലാ​സ് വ​രെ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ വ​രെ ഇ –​സി​ഗ​ര​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ–​സി​ഗ​ര​റ്റ് ഒ​ന്നി​ന് 1500 രൂ​പ മു​ത​ൽ 2500 രൂ​പ വ​രെ​യാ​ണ് വി​ല. ഇ​ൻ​സ്റ്റ​ഗ്രാം അ​ട​ക്ക​മു​ള്ള സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ ഓ​ർ​ഡ​ർ സ്വീ​ക​രി​ച്ച് പ​ള്ളി​ക്ക​ര, ക​ല്ലി​ങ്കാ​ൽ, പൂ​ച്ച​ക്കാ​ട്, ബേ​ക്ക​ൽ ഭാ​ഗ​ത്ത് ഇ–​സി​ഗ​ര​റ്റ് എ​ത്തി​ക്കു​ന്ന യു​വാ​വി​നെ പി​ടി​കൂ​ടാ​ൻ ഒ​ടു​വി​ൽ പൂ​ച്ച​ക്കാ​ട്ടു​കാ​ർ സം​ഘ​ടി​ക്കു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഇ –​സി​ഗ​ര​റ്റ് ആ​വ​ശ്യ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് നാ​ട്ടു​കാ​ർ ഒ​രു കു​ട്ടി​യെ ഉ​പ​യോ​ഗി​ച്ച് ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി ഓ​ർ​ഡ​ർ ന​ൽ​കി. വാ​നി​ൽ സാ​ധ​ന​വു​മാ​യെ​ത്തി​യ യു​വാ​വി​നെ ബേ​ക്ക​ലി​ൽ വെ​ച്ച് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി. പ്ര​തി​യി​ൽ നി​ന്ന് നി​ര​വ​ധി ഇ –​സി​ഗ​ര​റ്റു​ക​ളും ക​ണ്ടെ​ത്തി. ബേ​ക്ക​ൽ പൊ​ലീ​സി​ന് കൈ​മാ​റി. പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്തു.

Tags