ജോലിക്ക് പോകാൻ വാഹനം കാത്തുനിന്ന ഭാര്യയെ കുത്തിവീഴ്ത്തി
crime
രാവിലെ എട്ടുമണിയോടെ ജോലിക്ക് പോകാൻ സഹപ്രവർത്തകർക്കൊപ്പം വാഹനം കാത്ത് നിൽക്കെയാണ് പിന്നിൽ നിന്നെത്തിയ അശോകൻ ഉളി കൊണ്ട് കുത്തിയത്.

ജോലിക്ക് പോകാൻ വാഹനവും കാത്തുനിന്ന ഭാര്യയെ ഭർത്താവ് കുത്തിവീഴ്ത്തി. ചൊവ്വാഴ്ച രാവിലെ നെല്ലിമറ്റം കുറുങ്കുളത്താണ് സംഭവം. നെടുമ്പാറ മോളയിൽ വീട്ടിൽ അശോകന്റെ ഭാര്യ ജോബിക്കാണ് (42) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അശോകനെ പൊലീസ് തിരയുന്നു. 

രാവിലെ എട്ടുമണിയോടെ ജോലിക്ക് പോകാൻ സഹപ്രവർത്തകർക്കൊപ്പം വാഹനം കാത്ത് നിൽക്കെയാണ് പിന്നിൽ നിന്നെത്തിയ അശോകൻ ഉളി കൊണ്ട് കുത്തിയത്. ജോബിയെ കൂടെയുണ്ടായിരുന്നവർ ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സക്ക് കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇരുവരും അയൽവാസികളും സ്‌നേഹിച്ച് വിവാഹം കഴിച്ചവരുമാണ്.

Share this story