ഹണിട്രാപ്പ്​ കേ​സി​ൽ വി​ദേ​ശ​ത്ത് ഒ​ളി​വി​ൽ​പോ​യ പ്ര​തി അറസ്റ്റിൽ

sgfg


ആ​ല​പ്പു​ഴ: ഹണിട്രാപ്പ്​ കേ​സി​ൽ വി​ദേ​ശ​ത്ത് ഒ​ളി​വി​ൽ​പോ​യ പ്ര​തി അറസ്റ്റിൽ. തൃ​ശൂ​ർ കീ​ഴ്പ്പു​ള്ളി​ക്ക​ര സ്വദേശി സ​ൽ​മാ​നാ​ണ്​ (28) അറസ്റ്റിലായത്. പ​ത്തു​ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് മാ​രാ​രി​ക്കു​ളം വാ​റാ​ൻ ക​വ​ല ഭാ​ഗ​ത്തെ ഹോം ​സ്റ്റേ ഉ​ട​മ​യെ തൃ​ശൂ​ർ ജി​ല്ല​യി​ലെ മാ​ള, ചെ​റു​തു​രു​ത്തി എ​ന്നിവിടങ്ങ​ളി​ൽ താ​മ​സി​പ്പി​ച്ച് മ​ർ​ദി​ച്ച കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​ണി​യാ​ൾ.

വി​ദേ​ശ​ത്തേ​ക്ക്​ ക​ട​ന്ന പ്ര​തി​ക്കെ​തി​രെ മ​ണ്ണ​ഞ്ചേ​രി പോ​ലീ​സ് ലു​ക്കൗ​ട്ട്‌ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. പോ​ലീ​സി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഇ​യാ​ളെ വി​ദേ​ശ​ത്ത് നിന്നും​ വ​രും​വ​ഴി ഞാ​യ​റാ​ഴ്ച നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ നിന്നും​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മ​ണ്ണ​ഞ്ചേ​രി പൊ​ലീ​സ് ഇ​ൻ​സ്​​പെ​ക്ട​ർ പി.​കെ. മോ​ഹി​ത്, പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ കെ.​ആ​ർ. ബി​ജു, സി.​പി.​ഒ ഷി​നോ​യ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ ആ​ല​പ്പു​ഴ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.
 

Share this story