ഇസ്രയേലിലെ നാവിക താവളം ആക്രമിച്ച് ഹിസ്ബുള്ള
Nov 25, 2024, 20:02 IST
ജറുസലം: ഇസ്രയേലില്‍ റോക്കറ്റ് ആക്രമണം നടത്തി ഹിസ്ബുള്ള. ഇസ്രയേലിലേക്ക് 160 റോക്കറ്റുകള്‍ തൊടുത്തു വിട്ടതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധിപേര്‍ക്ക് പരുക്കേറ്റു. വടക്കന്‍, മധ്യ ഇസ്രയേലിലാണ് ആക്രമണം നടന്നത്. ഇസ്രയേലിന്റെ നാവിക താവളത്തിനു നേര്‍ക്കും ആക്രമണം നടത്തിയതായി ഹിസ്ബുള്ള പ്രസ്താവനയില്‍ വ്യക്തമാക്കി.
തെക്കന്‍ ഇസ്രയേലിലെ നാവിക താവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായാണ് ഹിസ്ബുള്ള പറയുന്നത്. ഇസ്രയേലിന് തിരിച്ചടി നല്‍കാന്‍ ഇറാന്‍ തയാറെടുക്കുകയാണെന്ന് ഇറാന്റെ പരമോന്നത നേതാവുമായി അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ലെബനനില്‍ ആറ് ഇസ്രയേല്‍ ടാങ്കുകള്‍ തകര്‍ത്തതായി ഹിസ്ബുള്ള നേതൃത്വം പറഞ്ഞു.