ഹരിയാനയില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു
Mar 15, 2025, 12:25 IST


ഭൂമി തര്‍ക്കമാണ് കൊലപാതക കാരണമെന്നാണ് നിഗമനം
ഛണ്ഡീഗഡ് : ഹരിയാനയില്‍ ബിജെപി പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു. സുരേന്ദ്ര ജവഹറാണ് മരിച്ചത്. അയല്‍വാസിയുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ഭൂമി തര്‍ക്കമാണ് കൊലപാതക കാരണമെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം രാത്രി സോനിപത്തിലാണ് അക്രമമുണ്ടായത്. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് പ്രതി നേരത്തെ സുരേന്ദ്രയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നിലം നികത്താന്‍ വേണ്ടി സുരേന്ദ്ര എത്തിയ സമയത്ത് ആക്രമിക്കുകയായിരുന്നു. ബിജെപിയുടെ മുണ്ഡല്‍ന മണ്ഡലത്തിലെ പ്രസിഡന്റാണ് സുരേന്ദ്ര ജവാഹര്‍.