ഹരിപ്പാട് ബിവറേജ് ഔട്ട്​​ലെറ്റിൽ നിന്നും 12 കു​പ്പി മ​ദ്യം മോ​ഷ​ണം പോ​യി

Alcohol

ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട് ആ​ർ.​കെ. ജ​ങ്​​ഷ​ന് സ​മീ​പ​മു​ള്ള എ​ഫ്.​സി.​ഐ. ഗോ​ഡൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​വ​റേ​ജ് ഔ​ട്ട്​​ലെ​റ്റി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച മോ​ഷ​ണം. 9430 രൂ​പ വി​ല വ​രു​ന്ന 12 കു​പ്പി മ​ദ്യം മോ​ഷ​ണം പോ​യി. രാ​വി​ലെ ജീ​വ​ന​ക്കാ​ര​ൻ ഔ​ട്ട്​​ലെ​റ്റ് വൃ​ത്തി​യാ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​ധാ​ന ഷ​ട്ട​ർ തു​റ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മാ​നേ​ജ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഹ​രി​പ്പാ​ട് പൊ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ്സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പൊ​ലീ​സ് നാ​യ്​ മ​ണം പി​ടി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി. ബ​സ് സ്റ്റേ​ഷ​ൻ വ​രെ എ​ത്തി. പൂ​ട്ടു​പൊ​ളി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ഹാ​ക്സോ ബ്ലേ​ഡ്, പി​ക്കാ​സ് എ​ന്നി​വ ഷ​ട്ട​റി​ന് സ​മീ​പ​ത്തു​നി​ന്നും, ഓ​ഫി​സി​നു​ള്ളി​ൽ നി​ന്നും ക​മ്പി​പ്പാ​ര​യും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. സി.​സി.​ടി.​വി പ​രി​ശോ​ധ​ന​യി​ൽ മ​ധ്യ​വ​യ​സ്ക​നാ​യ ഒ​രാ​ളാ​ണ് മോ​ഷ്ടാ​വെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

Share this story