മലപ്പുറത്ത് സ്കൂ​ട്ട​റി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 30 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
ggg

വ​ണ്ടൂ​ർ: സ്കൂ​ട്ട​റി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 30 കി​ലോ ക​ഞ്ചാ​വു​മാ​യി മ​ഞ്ചേ​രി സ്വ​ദേ​ശി എ​ക്സൈ​സി​ന്റെ പി​ടി​യി​ൽ. മ​ഞ്ചേ​രി പു​ല്ലൂ​ർ സ്വ​ദേ​ശി സ​ൽ​മാ​നു​ൽ ഫാ​രി​സ് (36) ആ​ണ് തി​രു​വാ​ലി ചെ​ള്ളി​ത്തോ​ടി​ന് സ​മീ​പം വെ​ച്ച് പി​ടി​യി​ലാ​യ​ത്. മൂ​ന്ന് പൊ​തി​ക​ളി​ലാ​യി ബൈ​ക്കി​ന്റെ മൂ​ന്ന് ഭാ​ഗ​ങ്ങ​ളി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. മാ​സ​ങ്ങ​ളാ​യി ഇ​യാ​ളെ എ​ക്സൈ​സ് നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

ക​ഞ്ചാ​വ് മൊ​ത്ത വി​ൽ​പ്പ​ന​ക്കാ​ര​നാ​ണ് പി​ടി​യി​ലാ​യ സ​ൽ​മാ​നു​ൽ ഫാ​രി​സ്. ഇ​യാ​ൾ മു​ൻ​പും സ​മാ​ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ആ​ന്ധ്ര​യി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഷി​ജു മോ​ൻ, പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ​മാ​രാ​യ പി. ​അ​ശോ​ക്, റെ​ജി തോ​മ​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി. ​സ​ഫീ​റ​ലി, വി. ​മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, വി. ​ലി​ജി​ൻ, എ​ൻ. മു​ഹ​മ്മ​ദ് ഷ​രീ​ഫ്, കെ. ​ആ​ബി​ദ്, എം. ​സു​നി​ൽ കു​മാ​ർ, ടി. ​സു​നീ​ർ, പി. ​സ​ബീ​റ​ലി, എ.​കെ. നി​മി​ഷ, പി. ​സ​ജി​ത, ലി​ൻ​സി വ​ർ​ഗീ​സ്, ഡ്രൈ​വ​ർ സ​വാ​ദ് നാ​ല​ക​ത്ത് തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Share this story