കഞ്ചാവ് കേസിൽ പ്രതികൾക്ക് 15 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ

THRISSURGAJAVCASE
THRISSURGAJAVCASE

തൃശൂർ: 400 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ  പ്രതികൾക്ക് 15 വർഷം കഠിന തടവും 150000    രൂപ പിഴ യും തൃശൂർ മൂന്നാം അഡി. ജില്ലാ ജഡ്ജി കെ.എം.രതീഷ് കുമാർ ശിക്ഷ വിധിച്ചു .ഒന്നും രണ്ടും മൂന്നും പ്രതികളായ മലപ്പുറം ജില്ലയിലെ ചെറുകുളത്തിൽ  സലിം, മുണ്ടത്തിക്കോട് പെരിങ്ങണ്ടൂർ വില്ലേജിൽ കരുവീട്ടിൽ  ഷാഹിൻ, കൊടുങ്ങല്ലൂർ മണപ്പാട് വീട്ടിൽ ലുലു എന്നിവരെയാണ്  ശിക്ഷിച്ചത്.
   
2022 ജനുവരി 31 നാണ്  കേസിനാസ്പദമായ സംഭവം നടന്നത് .
മണ്ണുത്തിയിൽ നിന്ന് കൊടകരയിലേക്കു വരുന്ന  ചരക്ക് ലോറിയിൽ കഞ്ചാവുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിൽ പ്രതികളെ പിടി കൂടുകയായിരുന്നു ഇവരിൽ നിന്നും   400 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
 
 കൊടകര എസ്. എച്ച്.ഒ. യുടെ നേതൃത്വത്തിൽ പോലീസ് സംഘം വാഹനം പരിശോധിച്ചത്. തുടർന്നു കൊടകര പോലീസ് രജിസ്റ്റർ ചെയ്ത കേസ്   ജില്ലാ കോടതിയിൽ വിചാരണ നടന്നുവരികയായിരുന്നു.ഇപ്പോൾ വിജിലൻസിൻ പ്രവർത്തിക്കുന്ന കൊടകര SHO ആയിരുന്ന ജയേഷ് ബാലന്റെ  നേതൃത്വത്തിലാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 28 സാക്ഷികളെ വിസ്തരിച്ചു. 62 ഓളം രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. കേസിന്റെ ആവശ്യത്തിലേക്കായി ആന്ധ്രാപ്രദേശിൽ നിന്ന്  സാക്ഷികളെ കൊണ്ടു വന്ന വിസ്തരിക്കുകയുണ്ടായി.  കേസിൽ പ്രോസീക്യൂഷനു വേണ്ടി പബ്ലിക് പ്രോസീക്യൂട്ടർ കെ.എൻ സിനിമോൾ ഹാജരായി.

Tags