കോളജ് കാന്റീൻ നടത്തിപ്പുകാരനായ ഒഡിഷ സ്വദേശി കഞ്ചാവുമായി പിടിയിൽ
ganja

വീരാജ്പേട്ട: കോളജുകളിൽ കാന്റീനുകൾ കരാറടിസ്ഥാനത്തിൽ നടത്തിവരുന്ന ഒഡിഷ സ്വദേശി കഞ്ചാവുമായി പിടിയിൽ. സൂര്യകാന്ത് മൊഹന്തിനെയാണ് (36) വീരാജ്പേട്ട ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് ആറര കിലോ കഞ്ചാവ്, രണ്ട് മൊബൈൽ ഫോണുകൾ, ഒരു കാർ എന്നിവ പൊലീസ് പിടിച്ചെടുത്തു.

വിദ്യാർഥികളെ ലക്ഷ്യംവെച്ച് കഞ്ചാവും മറ്റു ലഹരിവസ്തുക്കളും കാമ്പസുകളിൽ വിതരണം ചെയ്യുന്നതായി മൊഹന്തിക്കെതിരെ നേരത്തെ പരാതി ഉണ്ടായിരുന്നു. കഞ്ചാവുമായി ബിട്ടംഗാല-പെരുമ്പാടി ബൈപാസ് റോഡിൽ കാറിൽ സഞ്ചരിക്കവെയാണ് ഇയാൾ പൊലീസ് വല‍യിലായത്.

കോടതിയിൽ ഹാജരാക്കിയ മൊഹന്തിയെ രണ്ടാഴ്ചത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. വീരാജ്പേട്ട ഡിവൈ.എസ്.പി നിരഞ്ജന രാജേ അറസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

Share this story