വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിപ്പ് ; അമ്മയും മകനും അറസ്റ്റില്‍
തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം നൽകി പറ്റിച്ചെന്ന 43 പേരുടെ പരാതിയിൽ റിക്രൂട്ട്മെന്റ് കമ്പനിയുടെ ഉടമകളായ അമ്മയും മകനും അറസ്റ്റില്‍. ഡോള്‍സി ജോസഫൈന്‍ സജു, മകന്‍ രോഹിത് സജു എന്നിവരാണ് അറസ്റ്റിലായത്. ഇവർ നടത്തുന്ന റിക്രൂട്ട്മെന്റ് കമ്പനി വഴി അഞ്ച് കോടിയോളം രൂപയാണ് തട്ടിപ്പ് നടത്തിയത്.
ഓഫീസ് കെട്ടിടത്തില്‍ നിന്ന് രാത്രി സാധനങ്ങള്‍ മാറ്റുന്നതിനിടെ കെട്ടിട ഉടമ പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്തത്. ശാസ്തമംഗലത്ത് പ്രവര്‍ത്തിക്കുന്ന ബ്രൂക്ക്പോര്‍ട്ട് ട്രാവല്‍ ആന്‍ഡ് ലോജിസ്റ്റിക്സ് ആണ് ഇവരുടെ സ്ഥാപനം.
വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചുവെന്ന് കാട്ടി 43 പേരാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി പരാതി നല്‍കിയത്. ഇതില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറ്സറ്റിലായത്.