കൊൽക്കത്തയിൽ പാർട്ടിക്കിടെ യുവതിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ നാല് പേർ അറസ്റ്റിൽ

rape

കൊൽക്കത്ത : പാർട്ടിക്കിടെ യുവതിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്തയുടെ കിഴക്കൻ പ്രദേശമായ രജർഹട്ടിലാണ് സംഭവം. നവംബർ ഒമ്പതിന് ഒരു റിസോർട്ടിൽ നടന്ന പാർട്ടിക്കിടെ നാല് പേർ തന്നെ ഉപദ്രവിച്ചെന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. 

ഒരു സുഹൃത്തിനൊപ്പമാണ് യുവതി റിസോർട്ടിൽ പാർട്ടിക്കെത്തിയത്. രാത്രി 10 മണി വരെ യുവതി അവിടെ ഉണ്ടായിരുന്നു. അവിടെവച്ച് നാല് പേരിൽ നിന്ന് തനിക്ക് ലൈം​ഗികോപദ്രവം നേരിട്ടു എന്നാണ് യുവതിയുടെ പരാതി. ന​ഗരത്തിലെ ഐടി ഹബ്ബുകൾക്ക് പ്രസിദ്ധമായ സ്ഥലമാണ് രജർഹട്ട്. പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് തെരച്ചിൽ നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. തനിക്ക് മയക്കുമരുന്ന് നൽകിയ ശേഷമായിരുന്നു പീഡനമെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. 

Share this story