ഫോണില്‍ ഉറക്കെ സംസാരിക്കുന്നതിനെ ചൊല്ലി തർക്കം ;പിതാവ് 28കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

google news
crime

മഹാരാഷ്ട്ര: നാഗ്പൂരില്‍ പിതാവ്  28കാരനെ സ്റ്റീല്‍ കമ്പിക്കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി.  മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മില്‍ ഫോണില്‍ ഉറക്കെ സംസാരിക്കുന്നതിനെ ചൊല്ലി രൂക്ഷമായ വാക്കുതര്‍ക്കം നടന്നതിനിടെയാണ് സംഭവം.


നാഗ്പൂരില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള പിപ്പാര ഗ്രാമത്തിലാണ് സംഭവം. പരിക്കേറ്റ സൂരജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സൂരജിന്റെ പിതാവ് രാംറാവു കാക്കഡേയെ പൊലീസ് അറസ്റ്റ് ചെയ്തു. രാംറാവു ഫോണില്‍ ഉറക്കെ സംസാരിക്കുന്നതിനെ സൂരജ് ചോദ്യം ചെയ്തതോടെയാണ് വഴക്ക് ഉണ്ടായതെന്നും ഒടുവില്‍ മകന്റെ മരണത്തിനിടയായതെന്നും പൊലീസ് വ്യക്തമാക്കി.

Tags