ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസ് : പ്രതി പിടിയിൽ

google news
Kannur rape case turning point Girl's father accused in POCSO case

തിരുവനന്തപുരം :  ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര വടുവൂര്‍കോണം പുത്തന്‍വീട്ടില്‍ ജോണി(37)യാണ് പിടിയിലായത്. ഇയാളില്‍നിന്ന് സ്വര്‍ണ മാല, മൊബൈല്‍ഫോണ്‍ എന്നിവ കണ്ടെത്തി. 

ഫെസ്ബുക്കിലൂടെ യുവതിയുമായി പരിചയത്തിലായ പ്രതി ഭര്‍ത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി കൊല്ലങ്കോട്ടെ ലോഡ്ജില്‍ പീഡനത്തിനിരയാക്കി രണ്ട് പവന്‍ തൂക്കമുള്ള സ്വര്‍ണമാലയുമായി കടക്കുകയായിരുന്നു.

കൊല്ലങ്കോട് ഇന്‍സ്‌പെക്ടര്‍ അമൃത് രംഗന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് സൈബര്‍ സെല്‍ സി.പി.ഒ ഷെബിന്റെ സഹായത്തോടെ പ്രതി തിരുവനന്തപുരത്തുണ്ടെന്ന് കണ്ടെത്തി. പല സ്ത്രീകളെയും സമാന രീതിയില്‍ ഇയാള്‍ കബളിപ്പിച്ചതായി പോലീസ് പറഞ്ഞു.

സീനിയര്‍ സി.പി.ഒ. സുനില്‍ കുമാര്‍, സി.പി.ഒമാരായ സസീമ, ജിഷ, അബ്ദുല്‍ ഹക്കിം, രാജേഷ്, ജിജേഷ്, ഡ്രൈവര്‍ സി.പി.ഒ. രവി എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു. തമ്പാനൂര്‍ സ്റ്റേഷനിലെ എസ്.ഐ സുഭാഷ്, സീനിയര്‍ സി.പി.ഒ. ജിനു എന്നിവര്‍ അന്വേഷണസംഘത്തെ സഹായിച്ചു.

Tags