തൃശ്ശൂരിൽ പണി നടക്കുന്ന വീട്ടിൽ നിന്ന് ഇലക്ട്രിക്കൽ വയർ മോഷണം പോയി
Aug 30, 2024, 22:36 IST
തൃശ്ശൂർ : കൊടുങ്ങല്ലൂരിൽ ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ഇലക്ട്രിക്കൽ വയർ മോഷണം പോയി. എരിശ്ശേരിപ്പാലം പണിക്കശ്ശേരി മുഹമ്മദിൻ്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നാണ് ഇലട്രിക് വയർ മോഷ്ടിച്ചത്. ഒന്നര മാസം മുൻപ് ഇവിടെ നിന്നും രണ്ട് ലക്ഷത്തോളം രൂപയുടെ ഇലക്ട്രിക്കൽ വയറുകൾ മോഷണം പോയിരുന്നു.
വീണ്ടും ഇക്കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. രണ്ട് ലക്ഷം രൂപയുടെ വയർ മോഷണം പോയതോടെ വീട്ടുടമ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. മോഷ്ടാവ് എന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ വീട്ടുടമ പൊലീസിൽ പരാതി നൽകി. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.