തിരഞ്ഞെടുപ്പ് സ്ക്വാഡുകളുടെ പരിശോധന: മലപ്പുറത്ത് പണവും വിദേശ മദ്യവും പിടികൂടി

google news
KCBC criticizes govt's liquor policy

ലോകസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ പ്രവർത്തിച്ചു വരുന്ന വിവിധ സ്ക്വാഡുകളുടെ പരിശോധനയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പണവും വിദേശ മദ്യവും കഞ്ചാവും പിടികൂടി. തിരൂരങ്ങാടി നിയോജകമണ്ഡലം ഫ്ളെയിങ് സ്ക്വാഡ്- 3 ഇന്നലെ  നടത്തിയ പരിശോധനയില്‍ രേഖകള്‍ കൈവശം വെക്കാതെ സൂക്ഷിച്ച 11.43 ലക്ഷം രൂപ പിടികൂടി.

 രാവിലെ ഒമ്പതിന് തിരൂരങ്ങാടി നിയോജകമണ്ഡലം ഫ്ളെയിങ് സ്ക്വാഡ്-3 ഉദ്യോഗസ്ഥന്‍ ഷാമിലിന്റെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. പണം ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റ്റിന് കൈമാറി. ലഹരി വസ്തുക്കള്‍ കണ്ടെത്താനുള്ള പരിശോധനയില്‍ മഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ നിന്നും ആറു ലിറ്റര്‍ വിദേശ മദ്യവും പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നിന്നും 4.5 ലിറ്റര്‍ വിദേശ മദ്യവും തിരൂര്‍ മണ്ഡലത്തില്‍ നിന്നും 15 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടികൂടുകയും കേസെടുക്കുകയും ചെയ്തു.

Tags