നാലു വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസ് : അമ്മയ്ക്ക് ജീവപര്യന്തം തടവ്

court
court

ഗൂഡല്ലൂര്‍: നാലു വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി. 2019 ജനുവരി 17നായിരുന്നു സംഭവം.കോത്തഗിരി കൈകട്ടിയിലെ സജിത(37)യെയാണ് കോടതി ശിക്ഷിച്ചത്.  സ്വകാര്യ ബംഗ്ലാവില്‍ വാച്ച്മാനായിരുന്ന ഭര്‍ത്താവ് പ്രഭാകരന്‍ 2018-ല്‍ അനാരോഗ്യത്താല്‍ മരിച്ചു. തുടര്‍ന്ന് സജിത ബംഗ്ലാവില്‍ ജോലിചെയ്തുവരുകയായിരുന്നു.

രണ്ടു പെണ്‍മക്കളുണ്ടായിരുന്നു. പെണ്‍മക്കളെ ഒന്നിച്ചൊരുമുറിയില്‍ കിടത്തി മറ്റൊരു മുറിയിലാണ് സജിത കിടന്നിരുന്നത്. സംഭവദിവസം പതിനാലു വയസുള്ള മകള്‍ ഉണര്‍ന്നപ്പോള്‍ കൂടെ കിടന്നിരുന്ന സഹോദരിയെ കാണാത്തതിനെത്തുടര്‍ന്ന് അമ്മയോട് അന്വഷിക്കുകയും പലയിടത്തും തിരച്ചിലും നടത്തി. 

തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മൃതദേഹം സജിത ജോലി ചെയ്തിരുന്ന ബംഗ്ലാവിലെ വാട്ടര്‍ ടാങ്കില്‍നിന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഭര്‍ത്താവ് മരിച്ചശേഷം ദാരിദ്ര്യമായതിനാല്‍ മകളെ വാട്ടര്‍ ടാങ്കിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയെന്ന് സജിത പറയുകയായിരുന്നു. 
 

Tags