കൊല്ലത്ത് ഊമയും ബധിരയുമായ ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു; പ്രതി പിടിയില്‍

kottayam-crime


കൊല്ലം: കൊല്ലത്ത് ഊമയും ബധിരയുമായ ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. പൂതക്കുളം സ്വദേശി ജയചന്ദ്രനെയാണ് പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

മദ്യപാനിയായ ജയചന്ദ്രന്‍ പണം ആവശ്യപ്പെട്ട് സ്ഥിരമായി ഭാര്യയെ മര്‍ദിക്കാറുണ്ടായിരുന്നു. ഇന്നലെയും മദ്യപിച്ചെത്തിയ പ്രതിയും ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ജയചന്ദ്രന്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വീട്ടമ്മയുടെ തല നിരവധി തവണ ഭിത്തിയിലിടിപ്പിച്ച് കൊലപ്പെടുത്താനാണ് പ്രതി ശ്രമിച്ചത്. പരിക്കേറ്റ വീട്ടമ്മയുടെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ ജയചന്ദ്രനെ പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതക ശ്രമത്തിനാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Share this story