തൃശ്ശൂരിൽ മൂന്ന് കുഞ്ഞുങ്ങളെ പീഡിപ്പിച്ച കേസ് : അൻപത്ക്കാരന് കഠിന തടവ്
crime

തൃശൂർ: അഞ്ച് വയസ്സുള്ള കുട്ടിയെ ലൈം​ഗികയമായി പീഡിപ്പിച്ച കേസിൽ 50കാരനെ അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. കൂടാതെ 50000 രൂപ പിഴയടയ്ക്കാനും കോടതി വിധിച്ചു. ഒന്നാം അഡീഷനൽ സെഷൻസ് കോടതിയുടേതാണ് വിധി. ഇതേ വീട്ടിലെ മൂന്ന് കുട്ടികളെയാണ് ഇയാൾ ലൈം​ഗികമായി പീഡിപ്പിച്ചത്.

ഒൻപതും ഏഴും അഞ്ചും വയസ്സുള്ള സഹോദരങ്ങളെ ഉപദ്രവിച്ചെന്ന പരാതിയിൽ അഞ്ച് വയസ്സുള്ള കുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ചകേസിൽ മാത്രമാണ് വിധി വന്നത്. മറ്റ് രണ്ട് കുട്ടികളെയും ഉപദ്രവിച്ചെന്ന പരാതിയിൽ വിചാരണ നടക്കുകയാണ്. ഫസ്റ്റ് ട്രാക്ക് കോടതിയിലാണ് വിചാരണ. 

താന്യം സ്വദേശി ബാബുവിനെയാണ് കോടതി അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ചത്. 50000 രൂപ ആക്രമിക്കപ്പെട്ട കുഞ്ഞിന് നൽകണം. 21019 ലാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുന്നത്. അന്തിക്കാട് പൊലീസ് ആണ് കേസെടുത്ത് അന്വേഷണം നടത്തിയത്. അഞ്ച് വയസ്സുകാരി തനിക്ക് നേരിട്ട അക്രമം അമ്മയോട് പറഞ്ഞു. ഇത് കേട്ട മറ്റ് രണ്ട് കുട്ടികളും തങ്ങളോടും അയാൾ ഇതേ പോലെ പെരുമാറിയെന്ന് അറിയിക്കുകയായിരുന്നു. 

Share this story