യുനാനി ചികിത്സയ്ക്ക് മകളുമായി എത്തിയ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി
Sep 30, 2024, 14:35 IST
ആലപ്പുഴ: യുനാനി ചികിത്സയ്ക്ക് മകളുമായി എത്തിയ യുവതിയെ ഡോക്ടർ ബലാത്സംഗം ചെയ്തതായി പരാതി. സൗഹൃദം നടിച്ച് നഗ്നഫോട്ടോകൾ എടുത്ത ശേഷം ഡോക്ടർ നിരന്തരമായി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. നഗ്ന ഫോട്ടോകൾ തൻ്റെ ബന്ധുക്കളിൽ ചിലർക്ക് അയച്ചുകൊടുത്തു എന്നും യുവതി പരാതിപ്പെട്ടു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സക്കറിയാ ബസാറിൽ യുനാനി ക്ലിനിക്ക് നടത്തിയ സിറാജുദ്ദീൻ എന്ന ഡോക്ടർക്ക് എതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു.അറസ്റ്റ് ചെയ്യപ്പെട്ട പ്രതി സൗത്ത് പോലീസ് സ്റ്റേഷനിൽ.