മലയാളി നേഴ്സിംഗ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി ; വ്യാജമെന്ന് പോലീസ്

rape case increase
rape case increase

ഡിണ്ടിഗല്‍: തേനിയിൽ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ  തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തേനിയിൽ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിന് ശേഷം ഡിണ്ടിഗൽ റെയിൽവേ സ്റ്റേഷന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയെന്ന രീതിയിലായിരുന്നു വാർത്ത വന്നത്.

കേരളത്തിൽ നിന്നുള്ള രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയാണ് തിങ്കളാഴ്ച കോളേജിലേക്ക് ബസ് കയറാൻ തേനി ബസ് സ്റ്റാൻഡിൽ കാത്തുനിന്നപ്പോൾ ആറംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം ഡിണ്ടിഗൽ റെയിൽവേ സ്റ്റേഷനിൽ ഇറക്കിവിട്ടതായി നേരത്തെ പറഞ്ഞത് .

തട്ടിക്കൊണ്ടുപോകലോ കൂട്ടബലാത്സംഗമോ നടന്നിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ഡിണ്ടിഗല്‍ ജില്ലാ പൊലീസ് മേധാവി എ.പ്രദീപ് പറഞ്ഞു. മാനസിക സമ്മര്‍ദ്ദം മൂലമാണ് പെണ്‍കുട്ടി വ്യാജ പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടുപോകലിനും കൂട്ടബലാത്സംഗത്തിനും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഔപചാരികമായ അന്വേഷണങ്ങൾക്ക് ശേഷം, പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്കായി ദിണ്ടിഗൽ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

എന്നാൽ,വിശദമായി അന്വേഷിച്ചിട്ടും ആരോപണങ്ങൾ തെളിയിക്കാനായില്ല. പെൺകുട്ടി വിഷാദാവസ്ഥയിലായതിനെ തുടർന്നാണ് വ്യാജ പരാതി നൽകിയതെന്നും പ്രസ്താവനയിൽ പറയുന്നു.
 

Tags