ചെന്നൈയിലെ സ്വകാര്യ കോളേജിൽ വൻ ലഹരി വേട്ട ; വിദ്യാർത്ഥികൾ അറസ്റ്റിൽ

arrest
arrest

ചെന്നൈ: ചെന്നൈയിലെ സ്വകാര്യ കോളേജിൽ വൻ ലഹരി വേട്ട. മുപ്പതിലേറെ വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്തു. ഇവരിൽ കഞ്ചാവും ലഹരിമരുന്നുമാണ് പിടികൂടിയത്. കഞ്ചാവ്- മയക്കുമരുന്ന് ഉപയോഗം വ്യാപകമെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. കസ്റ്റഡിയിലെടുത്തവരെ കല്യാണ മണ്ഡപത്തിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.

പ്രദേശത്തെ കോളേജ് ഹോസ്റ്റലുകളിൽ വിദ്യാർത്ഥികൾ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിലായിരുന്നു നടപടി.

500-ലധികം പോലീസ് ഉദ്യോഗസ്ഥർ അണിനിരന്നായിരുന്നു ഇന്ന് വിവിധ കോളേജ് ഹോസ്റ്റലുകളിൽ റെയ്ഡ് നടത്തിയത്. രാവിലെ ചെങ്കൽപേട്ട ജില്ലയിലെ പോത്തേരി, കാട്ടാങ്കുളത്തൂർ എന്നിവിടങ്ങളിലെ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഹോസ്റ്റലുകളിലായിരുന്നു പരിശോധന. കസ്റ്റഡിയിലായ വിദ്യാര്‍ത്ഥികളിൽ നിന്ന് കഞ്ചാവും ലഹരി ഗുളികകളും ഉൾപ്പെടെയുള്ള വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Tags