ചാലക്കുടിയിൽ വയോധികയെ ബലാത്സംഗം ചെയ്ത പ്രതിക്ക് കഠിനതടവും പിഴയും
Nov 30, 2024, 18:43 IST
ചാലക്കുടി: വയോധികയെ ബലാത്സംഗം ചെയ്ത ആൾക്ക് 27 വർഷത്തെ കഠിനതടവും 1,45,000 രൂപ പിഴയും ശിക്ഷ. മുരിയാട് ദേശത്ത് പറപ്പിക്കാടൻ അജിതനെയാണ് ചാലക്കുടി സ്പെഷൽ ഫാസ്റ്റ് ട്രാക് കോടതി ശിക്ഷിച്ചത്. 71 വയസ്സുള്ള സ്ത്രീയെയാണ് ഇയാൾ പീഡിപ്പിച്ചത്. സ്പെഷൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി പി.എ. സിറാജുദ്ദീനാണ് ശിക്ഷ വിധിച്ചത്. ആളൂർ സബ് ഇൻസ്പെക്ടർ ആയിരുന്ന വി.വി. വിമലാണ് അന്വേഷണം നടത്തിയത്.
സീനിയർ സിവിൽ പൊലീസ് ഓഫിസർ ലാലി ജോൺ അന്വേഷണത്തെ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി ചാലക്കുടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ടി. ബാബുരാജ് ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ എ.എച്ച്. സുനിത ഏകോപിപ്പിച്ചു.