ചാലക്കുടിയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
police

ചാലക്കുടി: കഞ്ചാവ് കൈവശം വച്ച കേസിൽ യുവാവ് അറസ്റ്റിൽ. പോട്ട പനമ്പിള്ളി കോളജ് ജങ്ഷനിൽ വെട്ടിക്കാട് ഷൈജുവാണ് (30) അറസ്റ്റിലായത്. ചാലക്കുടി, പരിയാരം മേഖലകളിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.ഡി.സി.ബി ഡിവൈ.എസ്.പി ഷാജു ജോസ്, എസ്.എച്ച്.ഒമാരായ ബി.കെ. അരുൺ,  സന്ദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Share this story